SignIn
Kerala Kaumudi Online
Monday, 05 October 2026 5.44 PM IST

പ്രിയദർശിനിയിൽ മാത്രം ഒതുങ്ങുന്നില്ല; സ്ത്രീകൾക്കായി കെഎസ്ആർടിസിയിൽ ഇനി പുതിയ സൗകര്യങ്ങൾ

READ ENGLISH VERSION
ksrtc-bus
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്ത്രീകളുടെ യാത്രകൾ കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ഡബ്ല്യൂഒഎംഎൻ (WOMN – Women On the Move & Menstrual Needs)പദ്ധതിക്ക് നാളെ തുടക്കമാകും. യാത്രയ്ക്കിടെ അടിയന്തരമായി സാനിറ്ററി നാപ്കിൻ ആവശ്യമായി വരുന്ന സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ നാപ്കിനുകൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്നതിനായി ഇൻസിനറേറ്റർ സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. പൈലറ്റ് പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയുടെ 14 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കുന്നത്.

ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകളാണ് ലഭിക്കുക. ഒരു പാക്കറ്റിന് 10 രൂപയാണ് വില. യാത്രയ്ക്കിടെ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തിൽ കെഎസ്ആർടിസി ഡിപ്പോകൾക്ക് പുറമെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ പൊതുസ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

വനിതാശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഹിന്ദുസ്ഥാൻ ലാറ്റെക്സ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ നടക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം വനിതാ ശിശു വികസന തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. തിരുവനന്തപുരം മേയർ വി.വി. രാജേഷാണ് ചടങ്ങിലെ മുഖ്യാതിഥി.

English Summary

The Women and Child Development Department is launching the WOMN project for women's travel safety and convenience. It will install sanitary napkin vending machines and incinerators, initially across 14 KSRTC centers. Offering three napkins for Rs 10, the initiative aims to provide emergency menstrual supplies, ensure hygiene, and promote environmental protection, with plans for broader expansion.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC WOMEN FACILITIES, WOMN SCHEME, SANITARY NAPKIN VENDING MACHINE, KSRTC KERALA, PRIYADARSINI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA