SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.40 PM IST

കൊവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു

aswathi

കൽപ്പറ്റ: കൊവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മേപ്പാടി റിപ്പൺ വാളത്തൂർ കണ്ണാടിക്കുഴിയിൽ യു.കെ.അശ്വതി (24) മരിച്ചു. ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴിൽ സുൽത്താൻ ബത്തേരിയിലെ പബ്ലിക് ഹെൽത്ത് ലാബിൽ എൻ.ടി.ഇ.പി ലാബ് ടെക്‌നിഷ്യനാണ്. മാനന്തവാടി കൊവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അശ്വതി. വൃക്കസംബന്ധമായ അസുഖവുമുണ്ടായിരുന്നു. രോഗാവസ്ഥ മൂർച്ഛിച്ചതോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.

പി.കെ. ഉണ്ണികൃഷ്ണൻ - പി.ബിന്ദു ദമ്പതികളുടെ മകളാണ്. സഹോദരൻ: അമൽ കൃഷ്ണ.

കൊവിഡിനെതിരെ പോരാട്ടം ശക്തമാക്കുന്നതിനിടയിലുണ്ടായ അശ്വതിയുടെ അകാല വേർപാട് തീരാദുഃഖമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA