
തിരുവനന്തപുരം: മദ്യപിച്ചും ലഹരിക്ക് അടിമപ്പെട്ടുമുള്ള അപകടങ്ങൾക്ക് ജയിൽശിക്ഷ ഉറപ്പാക്കാനും വാഹനം കണ്ടുകെട്ടാനും നിയമം കൊണ്ടുവരുമെന്ന് മന്ത്രി സി.പി.ജോൺ നിയമസഭയിൽ പറഞ്ഞു. ഇക്കാര്യം നിയമവിദഗ്ദ്ധരുമായി ആലോചിക്കുകയാണ്. അപകടങ്ങളെല്ലാം അശ്രദ്ധമായ ഡ്രൈവിംഗ് എന്നതിൽ മാത്രം ഉൾപ്പെടുത്താനാവില്ല. അപകടങ്ങളിൽ ആളുകൾ മരിച്ചാൽ കർശന ശിക്ഷാനടപടികൾ ഉറപ്പാക്കും. എം.സി റോഡിലടക്കം മോട്ടോർ വാഹനവകുപ്പും നാറ്റ്പാക്കും സംയുക്ത പരിശോധനയിലൂടെ അപകടകാരണം കണ്ടെത്തി പരിഹാരം നിർദ്ദേശിക്കും. പ്രധാനപാതകളിലെ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തും. മുഖ്യമന്ത്രി അദ്ധ്യക്ഷനായ റോഡ് സുരക്ഷാമിഷൻ ഉടൻ ആരംഭിക്കുമെന്ന് സി.വി. ശാന്തകുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |