SignIn
Kerala Kaumudi Online
Wednesday, 14 October 2026 1.03 AM IST

മാസപ്പടി: വിജിലൻസിൽ ഇടക്കാല സ്റ്റേയില്ല

1

 അപ്പീലിന് അനുമതി പിന്നീട് പറയും

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യാൻ അനുമതി തേടി മുൻമുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നൽകിയ ഉപഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇടക്കാലആവശ്യം കോടതി തള്ളി. അപ്പീൽ നിലനിൽക്കുമോയെന്ന് പരിഗണിക്കുമ്പോൾ, സ്റ്റേ അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സിംഗിൾബെഞ്ച് പരിഗണിച്ച ഹർജിയിൽ പിണറായി അടക്കമുള്ളവർ കക്ഷികൾ അല്ലാത്തതിനാൽ ഫയലിൽ സ്വീകരിക്കണമെങ്കിൽ കോടതിയുടെ തീരുമാനമുണ്ടാകണം

ഉപഹർജികളിൽ വൈകാതെ ഉത്തരവുണ്ടാകുമെന്ന് ജസ്റ്റിസ് കെ.നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. .

പിണറായി വിജയൻ, മകൾ ടി.വീണ, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് തുടങ്ങിയ ഹർജിക്കാർ, സർക്കാർ, ഇ.ഡി, സിംഗിൾബെഞ്ചിലെ ഹർജിക്കാരൻ എന്നിവരെ വിശദമായി കേട്ടാണ് ഉത്തരവിനായി മാറ്റിയത്. അപ്പീലിന് അനുമതി നൽകുന്ന സാഹചര്യമുണ്ടായാൽ സ്റ്റേ അടക്കമുള്ള ആവശ്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും മുമ്പ് പ്രതികളെ കേൾക്കാറില്ലല്ലോ എന്ന് കോടതി ആരാഞ്ഞിരുന്നു. ഇപ്പോൾ എഫ്.ഐ.ആർ എടുത്തിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. എഫ്.ഐ.ആറിനെയല്ല, അതിലേക്ക് നയിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെയാണ് ചോദ്യം ചെയ്യുന്നതെന്ന് ഹർജിക്കാർ വിശദീകരിച്ചു.

 അപ്പീലിലെ വാദങ്ങൾ ഇങ്ങനെ

പിണറായി, വീണ, മുഹമ്മദ് റിയാസ്:

1. തങ്ങളെ കേൾക്കാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതും പൊതുതാത്പര്യ സ്വഭാവമുള്ള ഹർജി സിംഗിൾ ബെഞ്ച് പരിഗണിച്ചതും തെറ്റ്.

2. ഇ.ഡി റിപ്പോർട്ടിൽ സർക്കാർ എസ്.ഐ.ടി രൂപീകരിച്ച് പ്രാഥമികാന്വേഷണം തുടങ്ങി. അത് റദ്ദാക്കി വിജിലൻസിനോട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചത് നിയമപരമല്ല.


സർക്കാർ:

ഇ.ഡി റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കാനാണ് പറഞ്ഞിരുന്നത്. അതനുസരിച്ചാണ് പ്രാഥമികാന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്. പിന്നീട് സിംഗിൾബെഞ്ച് ഉത്തരവു പാലിച്ച് എഫ്.ഐ.ആർ ഇട്ടു. ഹർജിക്കാരൻ കെ.എം.ഷാജഹാൻ മുമ്പ് കോടതിയലക്ഷ്യ നടപടി നേരിട്ടയാളാണ്.


ഇ.ഡി:

അഴിമതിനിരോധന നിയമം ബാധകമായ കുറ്റകൃത്യം നടന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് കത്ത് നൽകിയത്.


ഷാജഹാൻ:

പൊതുപണം നഷ്ടപ്പെട്ടു. അതിനാൽ ഹർജി നിലനിൽക്കും.

 സ​ർ​ക്കാർ അ​പ്പീ​ൽ​ ​പോ​ക​ണ​മാ​യി​രു​ന്നു​

സി.​എം.​ആ​ർ.​എ​ൽ​ ​എ​ക്സാ​ലോ​ജി​ക് ​കേ​സി​ൽ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​അ​പ്പീ​ൽ​ ​പോ​ക​ണ​മാ​യി​രു​ന്നു​വെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ.​ ​രാ​ഷ്ട്രീ​യ​ ​ആ​നു​കൂ​ല്യം​ ​ന​ൽ​ക​ണ​മെ​ന്ന​ല്ല​ ​സി.​പി.​എം​ ​ആ​വ​ശ്യം.​ ​ഇ.​ഡി​ ​ന​ൽ​കി​യ​ ​ക​ത്ത് ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​എ​ഫ്.​ഐ.​ആ​ർ​ ​ഇ​ട​ണ​മെ​ന്ന​ ​വി​ധി​ ​സ​ർ​ക്കാ​ർ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്തു.​ ​ഇ​ത് ​ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ​ ​ന​ട​പ്പാ​ക്കി​യാ​ൽ​ ​ബി.​ജെ.​പി​ ​താ​ത്പ​ര്യം​ ​സം​ര​ക്ഷി​ക്ക​പ്പെ​ടും.​ ​ആ​രോ​ ​ന​ൽ​കി​യ​താ​യി​ ​പ​റ​യു​ന്ന​ ​മൊ​ഴി​യ​ല്ലാ​തെ​ ​ഒ​രു​ ​തെ​ളി​വും​ ​ഇ.​ഡി​ ​സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ൽ​ ​കോ​ട​തി​യി​ൽ​ ​പ​റ​ഞ്ഞ​ത്.​ ​​ ​ഇ.​ഡി​യു​ടെ​ ​രാ​ഷ്ട്രീ​യ​ ​വേ​ട്ട​യാ​ട​ലി​ന് ​ഇ​ര​യാ​യ​വ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​സെ​മി​നാ​ർ​ ​ഇ​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​നാ​ളെ​ ​കോ​ഴി​ക്കോ​ടും​ ​ന​ട​ക്കും.​ ​നെ​ടു​മ്പാ​ശേ​രി​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​മൂ​ന്നു​ ​പേ​രെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​പ്ര​തി​യെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​നി​ല​പാ​ടാ​ണ് ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ക്കു​ന്ന​ത്.​ ​ദേ​ശീ​യ​പാ​ത​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് ​മു​മ്പു​ള്ള​ ​ടോ​ൾ​ ​പി​രി​വ് ​അ​വ​സാ​നി​പ്പി​ക്ക​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MASAPPADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA