
തിരുവനന്തപുരം: ആരോഗ്യ കാരണങ്ങളാലല്ലാതെ വാക്കിംഗ് സ്റ്റിക്ക് പോലും സഭയില്‍ കൊണ്ടുവരാന്‍ പാടില്ലെന്നിരിക്കെ ,ഫൈബര്‍ ലാത്തി പോലുള്ള വസ്തുക്കള്‍ കൊണ്ടു വരുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ റൂളിംഗ്.. കഴിഞ്ഞ ദിവസം
വി. ജോയി കറുത്ത നിറത്തിലുള്ള, പിടി ഭാഗം ഒടിഞ്ഞ ഫൈബര്‍ ലാത്തി സഭയില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടർന്നാണിത്.
ബില്ലിന്റെ ചര്‍ച്ചാ വേളയില്‍ ഒരംഗം രണ്ടു കുപ്പി ബിയറും, മറ്റൊരംഗം കഞ്ചാവ് പൊതിയും സഭയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും സഭ അപലപിച്ചിരുന്നു അനുവദനീയമല്ലാത്ത പദാര്‍ത്ഥങ്ങള്‍ സഭയില്‍ കൊണ്ടുവരരുതെന്ന് റൂളിംഗ് നല്‍കിയിരുന്നു. ഗ്രനേഡ് പോലുള്ള സ്‌ഫോടക വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കരുതെന്നും അറിയിച്ചിരുന്നു.സ്‌ഫോടക വസ്തുക്കള്‍, മാരകായുധങ്ങള്‍, മറ്റു നിരോധിത വസ്തുക്കള്‍ എന്നിവ സഭയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് 2005 ജൂലായ് എട്ടിന് സ്പീക്കർ റൂളിംഗ് നൽകി
മുൻ നടപടിയിൽ ഖേദം
പ്രകടിപ്പിച്ച് സ്പീക്കര്‍
താന്‍ പ്രതിപക്ഷത്തായിരിക്കേ, രണ്ടു കുപ്പി ബിയർ സഭയില്‍ കൊണ്ടു വന്നതിൽ
സ്പീക്കർ ഖേദം പ്രകടിപ്പിച്ചു. ബിയറിലെ ആല്‍ക്കഹോളിന്റെ അളവ് നിശ്ചയിച്ച പരിധിയിലും കൂടുതലാണെന്നു കാണിക്കാനാണ് 1997 ൽ ബിയര്‍ കൊണ്ടു വന്നത്. 2005 ജൂലായില്‍ ടി.എം. ജേക്കബ് ഗ്രനേഡിന്റെ ഷെല്‍ കൊണ്ടു വന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന സമരത്തില്‍ വിദ്യാർത്ഥികള്‍ക്കു നേര്‍ക്കു ഗ്രനേഡ് പ്രയോഗം നടത്തിയതിന്റെ തെളിവായാണിത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കു നേര്‍ക്കുള്ള പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടാനാണ് വി.ജോയി ഫൈബര്‍ ലാത്തിയുമായി കഴിഞ്ഞ ദിവസം സഭയിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |