SignIn
Kerala Kaumudi Online
Saturday, 15 August 2026 2.22 AM IST

കാമുകിയെ കൊന്ന ശേഷം പീഡനം: ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി

1

കോഴിക്കോട്: കാമുകിയെ സ്വന്തം ഷോപ്പിൽ വിളിച്ചുവരുത്തി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ച കേസിലെ പ്രതി വിഷം കഴിച്ച് ജീവനൊടുക്കി. വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ തരംഗത്തിൽ വൈശാഖൻ (35) ആണ് മരിച്ചത്. ഭാര്യയുടെ ബന്ധുവാണ് യുവതി.

വ്യാഴാഴ്ച പകൽ 3.30നാണ് വൈശാഖനെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. അസ്വാഭാവിക മരണത്തിന് ചേവായൂർ പൊലീസ് കേസെടുത്തു.

ജനുവരി 24നായിരുന്നു കൊലപാതകം. വൈശാഖൻ ജൂലായ് 14നാണ് ജാമ്യത്തിൽ ഇറങ്ങിയത്.

മോരിക്കരയിൽ വൈശാഖന്റെ ഐഡിയൽ ഇൻഡസ്ട്രിയൽ എന്ന സ്ഥാപനത്തിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ,​ ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെങ്കിൽ ഒരുമിച്ച് മരിക്കാമെന്നു പറഞ്ഞ് സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി. ഇരുവർക്കുമായി കയറിൽ രണ്ട് കുരുക്കുകൾ തയ്യാറാക്കിയിരുന്നു. വൈശാഖൻ രണ്ടു ഗ്ളാസുകളിൽ ജ്യൂസ് പകർന്ന ശേഷം യുവതി കാണാതെ ഒന്നിൽ കുറഞ്ഞ അളവിലും മറ്റേതിൽ കൂടിയ അളവിലും ഉറക്ക ഗുളിക കല‌ർത്തിവച്ചു.

കുറഞ്ഞ അളവിൽ ഉറക്കഗുളിക കലർത്തിയ ജ്യൂസ് സ്വയം കുടിച്ചു. കൂടുതൽ അളവിലുള്ളത് കുടിച്ച യുവതി മയങ്ങിവീഴുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. തുടർന്ന് കഴുത്തിൽ കുരുക്കിടാൻ നിർബന്ധിച്ചെങ്കിലും യുവതി വിസമ്മതിച്ചു. ഇതോടെ മർദ്ദിച്ച് സമ്മതിപ്പിച്ചു. യുവതി കഴുത്തിൽ കുരുക്കിട്ടതോടെ,​ അവർ നിന്നിരുന്ന സ്റ്റൂൾ വൈശാഖൻ തട്ടിമാറ്റി കൊലപ്പെടുത്തിയശേഷം പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് യുവതിയെ ഷോപ്പിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയെന്ന് ഭാര്യയെ വിളിച്ചറിയിച്ചു. ഭാര്യയുമൊത്ത് ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയി. അവിടെ വച്ച് വൈശാഖന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം അറിഞ്ഞത്. യുവതിയെ ചെറുപ്പം മുതൽ ഇയാൾ പീഡിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് പോക്സോ വകുപ്പും ചുമത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA