
കായംകുളം: വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയ വൃദ്ധയെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുൻ അങ്കണവാടി ടീച്ചർ പത്തിയൂർ തോണ്ടുകുന്നേൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ഓമനയമ്മയുടെ (70) മൃതദേഹമാണ് എരുവ ക്ഷേത്രത്തിന് സമീപം കരിപ്പുഴ തോട്ടിൽ കണ്ടെത്തിയത്.
മക്കളില്ലാത്തതിനാൽ ഒറ്റയ്ക്ക് താമസിച്ചുവന്ന ഓമന കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയെങ്കിലും ഇവിടെ എത്താതിരുന്നതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. മഴയത്ത് കാൽവഴുതി തോട്ടിൽ വീണതാകാം. പൊലീസും ഫയർ ഫോഴ്സും ചേർന്ന് മൃതദേഹം കരയ്ക്ക് എത്തിച്ച് പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |