SignIn
Kerala Kaumudi Online
Sunday, 09 August 2026 1.57 AM IST

ഹിന്ദുത്വത്തിന് സർക്കാർ വഴങ്ങുന്നു: തോമസ് ഐസക്

aa

തിരുവനന്തപുരം:വന്ദേമാതരം മുഴുവൻ പാടണമെന്ന സർക്കാർ ഉത്തരവ് ഹിന്ദുത്വത്തിന് വഴങ്ങിക്കൊടുക്കുന്ന നടപടിയാണെന്ന് ഡോ. ടി.എം. തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.എഐസിസി നേതൃത്വം തീരുമാനിച്ചിരുന്നത് വന്ദേമാതരം മുഴുവൻ ആലപിക്കരുതെന്നാണ്. എന്നാൽ, വന്ദേമാതരം ആലപിക്കാനുള്ള കത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഒരു പ്രതിഷേധം പോലും യുഡിഎഫ് സർക്കാർ ഉയർത്തുന്നില്ല..കേന്ദ്ര സഹായം ലഭിക്കാൻ വേണ്ടി ബിജെപി സർക്കാറിനെ മണിയടിക്കുന്നു. അവരുടെ അജണ്ടയ്ക്ക് വഴങ്ങിക്കൊടുക്കുന്നു..

ക്ഷേമ പെൻഷൻ വിതരണം ബാങ്ക് വഴി മാത്രമാക്കുന്നതിന് പറഞ്ഞ ന്യായീകരണം കള്ളമാണ്. കേന്ദ്ര സഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണിതെന്ന വാദം ശരിയല്ല. പെൻഷൻ നേരിട്ട് വീട്ടിലെത്തിച്ചാൽ കേന്ദ്ര വിഹിതം നഷ്ടപ്പെടുമെന്ന് കേന്ദ്ര സർക്കാരിന്റെ ഏതുത്തരവിലാണ് പറയുന്നതെന്ന് തോമസ് ഐസക് ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THOAMS ISAAC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA