SignIn
Kerala Kaumudi Online
Thursday, 03 September 2026 4.35 PM IST

ഡൽഹി കേരള ഹൗസിലെ ഔദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി; ലോ സെക്രട്ടറിക്കെതിരെ ആരോപണം

kerala-house
കേരള ഹൗസ്

ന്യൂഡൽഹി: ഡൽഹി കേരള ഹൗസിലെ ലോ ഓഫീസിൽ നിന്ന് ഔദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി. അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി രേഖകൾ മോഷ്‌ടിച്ചുവെന്നാണ് പരാതി. ഇക്കാര്യം കാണിച്ച് നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഗ്രാൻസിയെ കഴിഞ്ഞ മാസം തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഇവർക്കായിരുന്നു നേരത്തേ ലോ ഓഫീസിന്റെ ചാർജ്. സ്ഥലംമാറി പോയപ്പോൾ ലോ ഓഫീസിലെ ചില രേഖകൾ കൂടി ഇവർ കൊണ്ടുപോയെന്നാണ് തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഷണ്മുവതി പറഞ്ഞിരിക്കുന്നത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

രണ്ട് ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കമാണ് പരാതിക്ക് കാരണമെന്നാണ് വിവരം. ഇവർ തമ്മിൽ നേരത്തേ ലോ ഓഫീസിനുള്ളിൽ തർക്കമുണ്ടായിരുന്നു. പരാതി കെട്ടിച്ചമച്ചതാണെന്നാണ് ഗ്രാൻസിയുടെ പ്രതികരണം. കേരളവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഉൾപ്പെടെ നടക്കുന്ന കേസുകളുടെ രേഖകൾ സൂക്ഷിക്കുന്നത് ഈ ലോ ഓഫീസിലാണ്. അതിനാൽ വിഷയത്തിൽ സർക്കാർ ഇടപെടാനും സാദ്ധ്യതയുണ്ട്.

English Summary

A complaint has been filed alleging that official documents were taken from the law office at Delhi Kerala House by an Additional Law Secretary who was recently transferred to Thiruvananthapuram. Police have begun a preliminary inquiry. The accused officer has denied the allegation, calling the complaint fabricated. The office maintains records related to Kerala government cases.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI KERALA HOUSE, KERALA HOUSE LAW OFFICE, OFFICIAL DOCUMENTS STOLEN, DELHI DOCUMENT THEFT, KERALA GOVERNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA