SignIn
Kerala Kaumudi Online
Thursday, 30 July 2026 1.53 AM IST

ഡി.ജി.പി നിതിൻ അഗർവാൾ നാളെ വിരമിക്കും

nitin

തിരുവനന്തപുരം: ഫയർ ഫോഴ്സ് മേധാവി ഡി.ജി.പി നിതിൻ അഗർവാൾ നാളെ വിരമിക്കും. അദ്ദേഹത്തിന് സേന നൽകുന്ന വിടവാങ്ങൽ പരേഡ് 31ന് രാവിലെ 8ന് പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടക്കും.

1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഡൽഹി ഐ.ഐ.ടിയിൽ നിന്ന് എം.ടെക്കും പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിലും നേടിയിട്ടുണ്ട്. സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ (2007), വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ (2014), വിവിധ സായുധ സേനകളിൽ നിന്ന് ഗോൾഡ് മെഡലുകൾ എന്നിവ ലഭിച്ചു.

വിവിധ കേന്ദ്ര സായുധ സേനകളിൽ ഡി.ഐ.ജിയായും ,ഐ.ജിയായും, സി.ആർ.പി.എഫിൽ എ.ഡി.ജി.പിയായും, ബി.എസ്.എഫിൽ ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DGP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA