
പത്തനംതിട്ട: നിറപുത്തരിയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട ആഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി ദീപം തെളിയിക്കും. തുടർന്ന് ആഴിയിൽ അഗ്നിപകരും. ആഗസ്റ്റ് മൂന്നിനാണ് നിറപുത്തരി. രാവിലെ നാലിന് നട തുറക്കും. 5.30ന് പതിനെട്ടാംപടിക്ക് സമീപത്തുനിന്ന് നെൽക്കറ്റകൾ പ്രദക്ഷിണമായി ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിൽ എത്തിക്കും. രാവിലെ 5.40നും 6.20നും ഇടയിലുള്ള മുഹൂർത്തത്തിലാണ് നിറപുത്തരി പൂജ. വൈകിട്ട് 6.30ന് പതിനെട്ടാംപടിയിൽ പടിപൂജ ഉണ്ടായിരിക്കും. രാത്രി 10ന് നടയടയ്ക്കും.ദർശനത്തിനായി www.sabarimalaonline.org വഴി സ്ലോട്ടുകൾ ബുക്കുചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |