
തിരുവനന്തപുരം:സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ വൈസ് പ്രസിഡന്റായി ഡോ.കെ.കെ.രാമചന്ദ്രനെ നിയമിച്ചു.ഇന്നലെ മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.നേരത്തെ മെമ്പർ സെക്രട്ടറിയായിരുന്നു . മുഖ്യമന്ത്രിയാണ് കൗൺസിൽ പ്രസിഡന്റ്.
തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഗ്രൂപ്പ് ഹെഡ്, സംസ്ഥാന കോസ്റ്റൽ സോൺ മാനേജ്‌മെന്റ് കമ്മിറ്റി മെമ്പർ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ കീഴൂർ സ്വദേശിയാണ്. ഭാര്യ ഉഷാകുമാരി ( മുൻ രജിസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥ), മക്കൾ : ആദിത്യ, ഡോ. സച്ചിൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |