
കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ 15 വരെ നീട്ടി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തിയ പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി - പി.ജി) എഴുതിയവർക്ക് www.cukerala.ac.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.19ന് താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.22നും 23നും പരാതി അറിയിക്കാം. 27 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സർവകലാശാല നടത്തുന്നത്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 04672 2309467.ഇ.മെയിൽ: admissions@cukerala.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |