
പരീക്ഷാഫലം
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂലായ് 14 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ/ബി.എസ്‌സി (ഐ.ടി) എൽഎൽ.ബി ബിരുദ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
എം.എസ്.ഡബ്യു കോഴ്സിൽ പ്രവേശനത്തിന് https://admissions.keralauniversity.ac.in/pg2026/ വെബ്സൈറ്റിൽ 21നകം അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ- 8281883052
നാല് വർഷ ബിരുദ പ്രവേശനത്തിനുള്ള അഡ്മിഷൻ പോർട്ടലിൽ കൂടുതൽ കോളേജുകളും കോഴ്സുകളും ഉൾപ്പെടുത്തി. https://admissions.keralauniversity.ac.in/fyugp2026 വെബ്സൈറ്റിൽ 14വരെ കോളേജ്, കോഴ്സ് ഓപ്ഷൻ നൽകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |