SignIn
Kerala Kaumudi Online
Saturday, 13 June 2026 2.15 AM IST

എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ് പരീക്ഷാ ഫലം

a

തിരുവനന്തപുരം: റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് നടത്തുന്ന എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ആദ്യ ബാച്ച് ഫലം പ്രസിദ്ധീകരിച്ചു.തിരുവനന്തപുരം സ്വദേശി നിഖിൽ എ. എം,കഴക്കൂട്ടം സ്വദേശിനി അൽമ അലോഷ്യസ് കോട്ടയം സ്വദേശിനി കൃഷ്ണപ്രിയ നായർ എന്നിവർ മികച്ച വിജയം കൈവരിച്ചു.പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും ഡയറക്ടർ സബിൻ സമീദും അധ്യാപകരും ജീവനക്കാരും അഭിനന്ദിച്ചു.അന്താരാഷ്ട്ര തലങ്ങളിൽ വരെ തൊഴിൽ സാധ്യതയുള്ള കോഴ്സിന്റെ ഈ വർഷത്തെ അഡ്മിഷന് ഡിഗ്രി പൂർത്തിയായവർക്ക് അപേക്ഷിക്കാം . കൂടുതൽ വിവരങ്ങൾക്ക്: 8547610005.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA