SignIn
Kerala Kaumudi Online
Thursday, 03 September 2026 6.10 PM IST

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ ഒക്ടോബർ 31 വരെ അവസരം; സീനിയോറിറ്റി നഷ്ടപ്പെടില്ല

employment-exchange
ലോഗോ

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കൃത്യസമയത്ത് പുതുക്കാൻ കഴിയാതിരുന്നവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്‌ട്രേഷൻ പുതുക്കി നൽകാൻ സർക്കാർ തീരുമാനിച്ചു.

2025 ജനുവരി ഒന്ന്‌ മുതൽ 2026 ഓഗസ്റ്റ് 31വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അർഹരായ ഉദ്യോഗാർത്ഥികൾക്ക് 2026 ഒക്ടോബർ 31 വരെ തങ്ങളുടെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാവുന്നതാണ്. രജിസ്‌ട്രേഷൻ പുതുക്കുന്നതിന് നിരവധി അപേക്ഷകൾ തുടർച്ചയായി ലഭിച്ച സാഹചര്യത്തിലാണ്, ഉദ്യോഗാർത്ഥികളുടെ മുൻഗണന (സീനിയോറിറ്റി) നഷ്ടപ്പെടാത്ത രീതിയിൽ കാലാവധി നീട്ടിനൽകിക്കൊണ്ട് തൊഴിലും നൈപുണ്യവും- നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് ഉത്തരവിറക്കിയത്.

English Summary

Kerala government has extended the deadline to renew employment registrations while retaining seniority. Eligible candidates can renew registrations until October 31, 2026.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EMPLOYMENT EXCHANGE, REGISTRATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA