
തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ 30 പ്രമുഖരാണ് പുരസ്കാരത്തിന് അർഹരായത്. അവരിൽ ആറുപേർ അന്തരിച്ചവരാണ്. ഇൻഡിവുഡ് എന്റർടൈൻമെന്റ് കൺസോർഷ്യവും അട്ടപ്പാടി എ.പി.ജെ അബ്ദുൾ കലാം ഇന്റർനാഷണൽ റെസിഡൻഷ്യൽ ട്രൈബൽ സ്കൂളും ചേർന്ന് സ്കൂൾ അങ്കണത്തിൽ ജനുവരി 13ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. സ്കൂളിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയും ഏരീസ് ഗ്രൂപ്പ് ഒഫ് കമ്പനി സ്ഥാപക ചെയർമാൻ സോഹൻ റോയിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയുമാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഡോ. ജോയ് ആലുക്കാസ്, ടി.എസ്. കല്യാണ രാമൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഡോ.എം.എ. യൂസഫലി, ഡോ. എ.വി. അനൂപ് , എം. എസ്. ഫൈസൽ ഖാൻ, ഡോ. ജാവാദ് ഹസൻ, കുര്യൻജോൺ മേലമ്പറമ്പിൽ തുടങ്ങിയവർ പുരസ്കാര ജേതാക്കളിൽ ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |