SignIn
Kerala Kaumudi Online
Wednesday, 01 July 2026 4.49 PM IST

അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും മരിച്ചു:​ ഒരാൾക്ക് പരിക്ക്

READ ENGLISH VERSION

accident-death
മരിച്ച വൈഷ്ണവ് അച്ഛൻ വിനോദ്

കണ്ണൂർ: മട്ടന്നൂരിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു. ഇരിട്ടി താലൂക്കിലെ കോളാരി സ്വദേശി വിനോദ് (52)​ മകൻ വൈഷ്ണവ് (25)​ എന്നിവരാണ് മരിച്ചത്.

കൂരൻമുക്കിൽ ഇന്നുരാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത്. ഇരിട്ടിയിൽ നിന്ന് മട്ടന്നൂരിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ എതിർദിശയിൽ നിന്ന് വന്ന വിനോദും മകനും സ‍ഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ​ ഇടിക്കുകയായിരുന്നു.

ശക്തമായ ഇടിയിൽ വിനോദും വൈഷ്ണവും ബസിന്റെ ചക്രത്തിനടിയിൽപ്പെട്ടുപോയി. ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റിയാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് യാത്രക്കാരനും പരിക്കേറ്റതായാണ് വിവരം. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറ‍‍യുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, SCOOTER ACCIDENT, SON AND FATHER DEATH, ROAD ACCIDENT, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA