SignIn
Kerala Kaumudi Online
Sunday, 27 September 2026 4.39 PM IST

പ്രതീക്ഷ പകരുന്നത്: മാർ ക്ലിമ്മീസ്

fransis-mar-pop

തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള കൂടിക്കാഴ്ച പ്രതീക്ഷ പകരുന്നുവെന്ന് സിറോ മലങ്കര സഭ അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ക്ലിമ്മീസ് കാതോലിക്കാ ബാവ പറഞ്ഞു.

2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തെ സന്ദർശിച്ചു. ഭാരത കാതോലിക്ക സഭയുടെ അന്നത്തെ പ്രസിഡന്റ് എന്ന നിലയിൽ മാർപ്പാപ്പ തിരുമേനിയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് നിർദ്ദേശിച്ചത് ഇന്ന് ഞാൻ സന്തോഷത്തോടെ ഓർക്കുന്നു. വളരെ പോസിറ്റീവായ മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്. അതിപ്പോൾ യാഥാർത്ഥ്യമാകുന്നു. റോമിലെ കൂടിക്കാഴ്ച നമ്മുടെ രാജ്യവും ലോകരാഷ്ട്രങ്ങൾളും വിവിധ മതസമൂഹങ്ങളും തമ്മിലുള്ള ബന്ധത്തിന് ഊഷ്മളത പകരും. ഈ കൂടിക്കാഴ്ചയിലും മാർപ്പാപ്പയുടെ സന്ദർശന വാർത്തയിലും ഭാരതത്തിലെയും കേരളത്തിലെയും ക്രൈസ്തവർ സന്തുഷ്ടരാണ്. ഇതിന്റെ പ്രയോജനം സമൂഹത്തിലെ എല്ലാ വിഭാഗത്തിനും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. കൂടിക്കാഴ്ച സാദ്ധ്യമാക്കിയ പ്രധാനമന്ത്രി മോദിജിക്ക് അഭിനന്ദനങ്ങൾ - അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FRANSIS MAR POP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA