SignIn
Kerala Kaumudi Online
Sunday, 27 September 2026 1.24 PM IST

'മന്ത്രി  സഞ്ചരിക്കുന്ന  വാഹനമാണ്  മന്ത്രി  വാഹനം,  മാദ്ധ്യമങ്ങളിൽ  പ്രചരിച്ച  ആ ചിത്രം  വ്യാജം'

km-shaji
മന്ത്രി കെഎം ഷാജി, വിവാദമായ റേഞ്ച് റോവർ

കോഴിക്കോട്: റേഞ്ച് റോവർ യാത്രാ വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെഎം ഷാജി. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രി വാഹനമെന്നും അതാണ് നിയമമെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമമെന്നും എന്നാൽ സ്വകാര്യ വാഹനങ്ങൾ സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും കെഎം ഷാജി പറഞ്ഞു.

സിപിഎം സൈബർ ടീമാണ് തനിക്കെതിരെ പ്രചാരണം ആരംഭിച്ചത്. മന്ത്രി കെഎം ഷാജി ബാർ മുതലാളിയുമായി നിൽക്കുന്ന ചിത്രമെന്ന് നിലയിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചാരണമുണ്ടായി. അയാൾ പിണറായിയുമായും ഷംസീറുമായും നിൽക്കുന്ന ഫോട്ടോയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റേഞ്ച് റോവർ വിവാദത്തിൽ മാദ്ധ്യമങ്ങൾക്കെതിരെയും രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. മാദ്ധ്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. മാദ്ധ്യമങ്ങളിൽ പ്രചരിച്ച റേഞ്ച് റോവറിൽ ചാരിനിൽക്കുന്ന ചിത്രം വ്യാജമാണെന്നും പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ചിത്രത്തിന്റെ ആധികാരികത ഉറപ്പാക്കണമായിരുന്നെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ട്. കാർ വിഷയത്തിൽ തന്നെ പ്രതിക്കൂട്ടിൽ കയറ്റണമെങ്കിൽ പുതിയ ചട്ടം ഉണ്ടാക്കണം. കാർ ഉപയോഗിച്ചതിൽ ധാർമ്മിക പ്രശ്നമുണ്ടോ എന്നത് പരിഗണിക്കണം. പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടായത് മാത്രമാണ് തന്റെ പ്രശ്നമെന്നും കെഎം ഷാജി വ്യക്തമാക്കി. സർക്കാരിന് ബാദ്ധ്യത വരുത്തുന്ന ഒന്നും ചെയ്യരുത് എന്ന വിചാരത്തോടെയാണ് താൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

KM Shaji clarified the Range Rover travel controversy, stating that legally, any vehicle a minister travels in is considered a minister's vehicle. He added that while official positions must not be used for personal needs, utilizing private vehicles for government purposes is legally permissible.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTER KM SHAJI, RANGE ROVER CONTROVERSY, LDF, KM SHAJI CAR CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA