SignIn
Kerala Kaumudi Online
Sunday, 27 September 2026 1.30 AM IST

അമ്മയുടെ ജീവിതം കാരുണ്യത്തിന്റെ അമൃതവർഷം: അമിത് ഷാ

READ ENGLISH VERSION
l

അ​മൃ​ത​പു​രി: മാ​താ അ​മൃ​താ​ന​ന്ദ​മ​യി ദേ​വി​യു​ടെ ജീ​വി​തം കാ​രു​ണ്യ​ത്തി​ന്റെ അ​മൃ​ത​വർ​ഷ​മാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ പ​റ​ഞ്ഞു. അ​മ്മ​യു​ടെ 73​-ാം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള വി​ശ്വ​സേ​വാ ദി​നാ​ഘോ​ഷം അ​മൃ​ത​പു​രി​യിൽ ഉ​ദ്​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്‌​നേ​ഹ​ത്തി​ന്റെ നൂ​ലിൽ കോർ​ത്ത് സ​മൂ​ഹ​ത്തെ ഒ​റ്റ​ക്കെ​ട്ടാ​യി അ​മ്മ പ​രി​പാ​ലി​ക്കു​ന്നു. ലോ​ക​ത്തിന്റെ എ​ല്ലാ ഭാ​ഗ​ത്തും അ​മ്മ​യു​ടെ സേ​വ​ന പ്ര​വർ​ത്ത​ന​ങ്ങൾ അ​നേ​കാ​യി​രം പേർ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന​ത് ഭാ​ര​ത​ത്തി​ന് അ​ഭി​മാ​ന​മാ​ണെ​ന്നും അ​മി​ത് ഷാ പ​റ​ഞ്ഞു. കൊ​ച്ചി, ഫ​രീ​ദാ​ബാ​ദ് അ​മൃ​ത ആ​ശു​പ​ത്രി​ക​ളിൽ ന​ട​ത്തു​ന്ന 20 കോ​ടി രൂ​പ​യു​ടെ ചി​കി​ത്സാ പ​ദ്ധ​തി​കൾ​ക്കും ച​ട​ങ്ങിൽ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​​ക്ക് അർ​ഹ​രാ​യ​വർ അ​മി​ത്​ഷാ​യിൽ നി​ന്ന് സാ​ക്ഷ്യ​പ​ത്രം ഏ​റ്റു​വാ​ങ്ങി.
ആ​കെ 1000 രോ​ഗി​കൾ​ക്കാ​ണ് പൂർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി വി​ദ​ഗ്​ദ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​ത്. പ്ര​ള​യം ദു​ര​ന്തം വി​ത​ച്ച അ​സാ​മിൽ ദു​രി​താ​ശ്വാ​സ പ്ര​വർ​ത്ത​ന​ങ്ങൾ​ക്കാ​യി മാ​താ അ​മൃ​താ​ന​ന്ദ​മ​യി മഠം നൽ​കു​ന്ന ര​ണ്ടുകോ​ടി രൂ​പ​യു​ടെ ധ​ന​സാ​ഹ​യം അ​സം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.ര​നോ​ജ് പെ​ഗു​വി​ന് കൈ​മാ​റി. ഈ വർ​ഷ​ത്തെ അ​മൃ​ത​കീർ​ത്തി പു​ര​കാ​രം അ​ഡ്വ. പി.എ​സ്.ശ്രീ​ധ​രൻ പി​ള്ള​യ്​ക്ക് അ​മി​ത് ഷാ സ​മ്മാ​നി​ച്ചു.
മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.മു​ര​ളീ​ധ​രൻ, എം.ലി​ജു, എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി, എം.എൽ.എ​മാ​രാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖർ, വി.മു​ര​ളീ​ധ​രൻ, ബി.ബി.ഗോ​പ​കു​മാർ, സി.ആർ.മ​ഹേ​ഷ്, അ​ബിൻ വർ​ക്കി, ഉ​മ തോ​മ​സ്, തി​രു​വ​ന​ന്ത​പു​രം മേ​യർ വി.വി.രാ​ജേ​ഷ്, ബി.ജെ.പി ദേ​ശീ​യ സെ​ക്ര​ട്ട​റി കെ.സു​രേ​ന്ദ്രൻ, പി.കെ.കൃ​ഷ്​ണ​ദാ​സ്, ശോ​ഭ സു​രേ​ന്ദ്രൻ, ജോർജ് കു​ര്യൻ, പ​ത്മ​ജ വേ​ണു​ഗോ​പാൽ, എ​സ്.പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു. മാ​താ അ​മൃ​താ​ന​ന്ദ​മ​യി മഠം വൈ​സ് ചെ​യർ​മാൻ സ്വാ​മി അ​മൃ​ത​സ്വ​രൂ​പാ​ന​ന്ദ​പു​രി സ്വാ​ഗ​ത​വും മഠം ജ​ന​റൽ സെ​ക്ര​ട്ട​റി പൂർ​ണാ​മൃ​താ​ന​ന്ദ​പു​രി ന​ന്ദി​യും പ​റ​ഞ്ഞു.

ജ​ന്മ​ദി​നാ​ഘോ​ഷം ഇ​ന്ന്

മാ​താ അ​മൃ​താ​ന​ന്ദ​മ​യി ദേ​വി​യു​ടെ 73​-ാം ജ​ന്മ​ദി​നാ​ഘോ​ഷം അ​മൃ​ത​പു​രി അ​മൃ​ത വി​ശ്വ​വി​ദ്യാ​പീഠം ക്യാമ്പ​സിൽ ഇ​ന്ന് രാ​വി​ലെ 11ന് ഉ​പ​രാ​ഷ്ട്ര​പ​തി സി.പി.രാ​ധാ​കൃ​ഷ്​ണൻ ഉ​ദ്​ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 7.30ന് അ​മ്മ​യു​ടെ പ്ര​ഥ​മ ശി​ഷ്യ​നായ സ്വാ​മി അ​മൃ​ത​സ്വ​രൂ​പാ​ന​ന്ദ​പു​രി​യു​ടെ സ​ത്സം​ഗ​ത്തോ​ടെ ജ​ന്മ​ദി​നാ​ഘോ​ഷം ആ​രം​ഭി​ക്കും. 9ന് വേ​ദി​യി​ലെ​ത്തു​ന്ന അ​മ്മ​യെ വി​ശി​ഷ്ട​വ്യ​ക്തി​കൾ ചേർ​ന്ന് സ്വീ​ക​രി​ക്കും. തു​ടർ​ന്ന് ഗു​രു​പാ​ദു​ക പൂ​ജ, വി​ശ്വ​ശാ​ന്തി പ്രാർ​ത്ഥ​ന എ​ന്നി​വ​യ്​ക്ക് ശേ​ഷം അ​മ്മ​യു​ടെ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ഭ​ജ​ന​യും. ഗ​വർ​ണർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അർ​ലേ​ക്കർ, മു​ഖ്യ​മ​ന്ത്രി വി.ഡി.സ​തീ​ശൻ, കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി കി​ഞ്ച​രാ​പ്പു രാം​മോ​ഹൻ നാ​യി​ഡു തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ക്കും. നേ​പ്പാൾ പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വർ​ത്ത​ന​ങ്ങൾ​ക്കാ​യി മാ​താ അ​മൃ​താ​ന​ന്ദ​മ​യി മഠം നൽ​കു​ന്ന ര​ണ്ടു​കോ​ടി രൂ​പ ഇ​ന്ത്യ​യി​ലെ നേ​പ്പാൾ അം​ബാ​സഡർ ഡോ.സു​രേ​ന്ദ്ര​ഥാ​പ​യ്​ക്ക് കൈ​മാ​റും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMIT SHAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA