SignIn
Kerala Kaumudi Online
Saturday, 26 September 2026 5.55 PM IST

30 കോടി പോയെങ്കിലും ഭാഗ്യം കൈവിട്ടില്ല; മൂന്ന് രണ്ടാം സമ്മാനം സ്വന്തമാക്കി 'ഭഗവതി'

READ ENGLISH VERSION

lottery-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇത്തവണത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനം നഷ്ടപ്പെട്ടെങ്കിലും ഭഗവതി ലോട്ടറി ഏജൻസിയെ ഭാഗ്യം കൈവിട്ടിട്ടില്ല. ഇവിടെനിന്ന് വിറ്റ മൂന്ന് ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. കൂടാതെ ഒരു മൂന്നാം സമ്മാനവും ഏജൻസി വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. ഏജൻസിയിൽ നിന്നുവിറ്റ ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ടിക്കറ്റ് എടുത്ത ഭാഗ്യവാന്മാരെ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഏജൻസി ജീവനക്കാർ പറഞ്ഞു.

2022ൽ 25 കോടിയുടെ ഓണം ബമ്പർ സമ്മാനം ലഭിച്ച അനൂപ് ഇതേ ഭഗവതി ഏജൻസിയിൽ നിന്നായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. ഇത്തവണ ഒന്നാം സമ്മാനം ലഭിക്കാത്തതിന്റെ നിരാശയുണ്ടെങ്കിലും മൂന്ന് രണ്ടാം സമ്മാനങ്ങളും ഒരു മൂന്നാം സമ്മാനവും ഏജൻസിക്ക് നേടാൻ സാധിച്ചതിലെ സന്തോഷത്തിലാണ് ജീവനക്കാർ. ലോട്ടറി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഏജൻസി ഓഫീസിന് മുന്നിൽ മധുരവിതരണവും ആഘോഷപരിപാടികളും സംഘടിപ്പിച്ചു.

ഇത്തവണ 30 കോടി രൂപയുടെ തിരുവോണം ബമ്പർ അടിച്ചത്. കണ്ണൂർ തളിപ്പറമ്പിൽ വിറ്റ TL 360615 എന്ന ടിക്കറ്റിനാണ്. തളിപ്പറമ്പിലെ തമ്പുരാൻ ലോട്ടറി ഏജൻസിയിലെ പി.വി വൽസരാജാണ് ടിക്കറ്റ് വിറ്റത്. തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ കടയിൽനിന്നാണ് ബമ്പർ ജേതാവ് ടിക്കറ്റ് വാങ്ങിയത്. തമ്പുരാൻ ഏജൻസിയിൽനിന്ന് ടിക്കറ്റ് വാങ്ങിയത് ചില്ലറ ലോട്ടറി വിൽപ്പനക്കാരനായ സുജിത്താണ്. ചക്കരക്കൽ മുത്തു ഏജൻസിയാണ് ഹോൾസെയിൽ ഏജന്റ്. ഇതിന് മുൻപും മുത്തു ഏജൻസിയിൽനിന്ന് വിറ്റ ടിക്കറ്റിന് ക്രിസ്മസ് ബംപർ ഒന്നാം സമ്മാനം ലഭിച്ചിരുന്നു.

English Summary

The 30 crore Thiruvonam Bumper first prize ticket TL 360615 was sold in Thaliparamba, Kannur, by Thampurán Lottery Agency. The wholesale agent was Chakkarakkal Muthu Agency. Meanwhile, Bhagavathi Lottery Agency in Thiruvananthapuram, which sold last year's bumper, secured three second prizes and one third prize this year, celebrating their success.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM BUMPER LOTTERY, BHAGAVATHI LOTTERY AGENCY, KERALA LOTTERY RESULTS, SECOND PRIZE LOTTERY, THIRUVONAM BUMPER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA