SignIn
Kerala Kaumudi Online
Saturday, 19 September 2026 10.01 PM IST

വരൻ മുങ്ങി, ഒടുവിൽ വധുവിന് മിന്ന് ചാർത്തിയത് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; സംഭവം കോട്ടയത്ത്

wedding

കോട്ടയം: കല്യാണത്തലേന്ന് വരനെ കാണാതായതോടെ പിറ്റേന്ന് പറഞ്ഞുറപ്പിച്ച മുഹൂർത്തത്തിൽ യുവതിയുടെ കഴുത്തിൽ മിന്നുകെട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം.

തലയോലപ്പറമ്പ് നദ്വത്ത് നഗർ കോട്ടൂർ ഫാത്തിമ ഷഹനാസിനെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സുമീർ വിവാഹം വിവാഹം കഴിച്ചത്. ഞായറാഴ്ച വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായപ്പോഴാണ് തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സുമീർ ഫാത്തിമയെ വിവാഹം കഴിക്കാമെന്ന് പറയുകയായിരുന്നു. നദ്വത്ത് നഗർ കെ കെ പി ജെ ഓഡിറ്റോറിയത്തിൽ നടന്ന നിക്കാഹിന് ഷാജഹാൻ മൗലവി നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WEDDING, GROOM WENT MISSING, ANOTHER MAN MARRIES WOMAN, BRIDE GROOM, KERALA WEDDING, KERALA MUSLIM WEDDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA