
പരീക്ഷാ തീയതി
എം.ഡി (ഹോമിയോ) ഡിഗ്രി നവംബർ 2026 പാർട്ട് 2 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2016, 2024 സ്‌കീം) നവംബർ രണ്ട് മുതൽ നടക്കും.
ഫൈനൽ ഇയർ പി.ജി ഡിപ്ലോമ ആയുർവേദ നവംബർ 2026 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2019 സ്‌കീം), നവംബർ മൂന്ന് മുതൽ നടക്കും.
ഫൈനൽ ഇയർ എം.ഡി./എം.എസ്. (ആയുർവേദ) ഡിഗ്രി നവംബർ 2026 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2016 സ്‌കീം) നവംബർ 8 മുതൽ.
രണ്ടാം പ്രൊഫഷണൽ ബി.എച്ച്.എം.എസ് ഡിഗ്രി (2015, 2022 സ്‌കീമുകൾ) സപ്ലിമെന്ററി പരീക്ഷകൾ, ഒക്ടോബർ 12 മുതൽ. വിദ്യാർത്ഥികൾ പ്രവേശനത്തീയതി മുതൽ നിശ്ചിത 11 വർഷത്തിനുള്ളിൽ, ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ഉൾപ്പെടെ ബി.എച്ച്.എം.എസ് കോഴ്‌സ് പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി, കെ.യു.എച്ച്.എസ് ചട്ടങ്ങളും നാഷണൽ കമ്മിഷൻ ഫൊർ ഹോമിയോപ്പതി (എൻ.സി.എച്ച്) റെഗുലേഷനുകളും അനുശാസിക്കുന്ന പ്രകാരം, 2015 സ്‌കീമിലെ ബി.എച്ച്.എം.എസ് പ്രൊഫഷണൽ പരീക്ഷകൾ ഘട്ടംഘട്ടമായി നിറുത്തലാക്കാൻ സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, 2016ൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള രണ്ടാം പ്രൊഫഷണൽ ബി.എച്ച്.എം.എസ് ഡിഗ്രി (2015 സ്‌കീം) സപ്ലിമെന്ററി പരീക്ഷ, ഒക്ടോബർ 2026, അവരുടെ അവസാന അവസരമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |