SignIn
Kerala Kaumudi Online
Wednesday, 14 October 2026 11.43 AM IST

കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ്

തിരുവനന്തപുരം: കേരള കൈത്തറിത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്വർണ്ണപ്പതക്കം, ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു.

നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്സിക്യുട്ടീവ് ഓഫീസർക്ക് ജൂൺ 30നു മുൻപ് നൽകണം. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലുള്ളവർ കണ്ണൂർ ജില്ലാ എക്സിക്യുട്ടീവ് ഓഫീസർക്കും കോഴിക്കോട്, പാലക്കാട്, മലപ്പുറം, ജില്ലക്കാർ കോഴിക്കോട് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർക്കും തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലക്കാർ എറണാകുളം ജില്ലാ എക്സിക്യുട്ടീവ് ഓഫീസർക്കും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലക്കാർ തിരുവനന്തപുരം ജില്ലാ എക്സിക്യുട്ടീവ് ഓഫീസർക്കുമാണ് അപേക്ഷ നൽകേണ്ടത്.

അപേക്ഷാഫോം ജില്ലാ ഓഫീസുകളിലും കണ്ണൂരിലുള്ള ഹെഡോഫീസിലും സൗജന്യമായി ലഭിക്കും. തപാലിൽ ആവശ്യമുള്ളവർ അഞ്ച് രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവർ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്, താളിക്കാവ്, കണ്ണൂർ 670001ൽ അപേക്ഷിക്കണം. ഫോൺ : കണ്ണൂർ: 0497-2702995, കോഴിക്കോട്: 0496-2984709, എറണാകുളം: 9446451942, തിരുവനന്തപുരം: 9995091541.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HANDLOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA