SignIn
Kerala Kaumudi Online
Wednesday, 22 July 2026 3.20 PM IST

വ​ധ​ശി​ക്ഷ കാ​ത്ത് 39​ ​പേർ

1

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​നാ​ല് ​ജ​യി​ലു​ക​ളി​ലാ​യി​ ​വ​ധ​ശി​ക്ഷ​ ​കാ​ത്തു​ക​ഴി​യു​ന്ന​ത് 39​ ​പേ​ർ.​ ​ഇ​തി​ൽ​ ​ര​ണ്ട് ​സ്ത്രീ​ക​ൾ.​ ​കൂ​ടു​ത​ൽ​പേ​ർ​ ​പൂ​ജ​പ്പു​ര​ ​ജ​യി​ലി​ലാ​ണ്-​ 25​പേ​ർ.​ ​പ​ല​രും​ ​ശി​ക്ഷാ​യി​ള​വി​നാ​യി​ ​അ​പ്പീ​ൽ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഒ​ടു​വി​ൽ​ ​വ​ധ​ശി​ക്ഷ​ ​ന​ട​പ്പാ​ക്കി​യ​ത് 35​ ​വ​ർ​ഷം​ ​മു​ൻ​പാ​ണ്.​ ​പൂ​ജ​പ്പു​ര,​ ​വി​യ്യൂ​ർ,​ ​ക​ണ്ണൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലു​ക​ളി​ലും​ ​വി​യ്യൂ​ർ​ ​അ​തി​സു​ര​ക്ഷാ​ ​ജ​യി​ലി​ലു​മാ​ണ് ​വ​ധ​ശി​ക്ഷ​ ​കി​ട്ടി​യ​വ​രെ​ ​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​ഴി​ഞ്ഞം​ ​ശാ​ന്ത​കു​മാ​രി​ ​വ​ധ​ക്കേ​സി​ലെ​ ​പ്ര​തി​ ​കോ​വ​ളം​ ​സ്വ​ദേ​ശി​ ​റ​ഫീ​ക്കാ​ ​ബീ​വി​യും​ ​ഷാ​രോ​ൺ​ ​കൊ​ല​ക്കേ​സി​ലെ​ ​ഗ്രീ​ഷ്മ​യും​ ​വ​ധ​ശി​ക്ഷ​യ്ക്ക് ​വി​ധി​ക്ക​പ്പെ​ട്ട് ​അ​ട്ട​ക്കു​ള​ങ്ങ​ര​ ​വ​നി​താ​ ​ജ​യി​ലി​ലു​ണ്ട്.​ ​

 തൂക്കിലേറ്റിയവർ

1991​ൽ :

​റി​പ്പ​ർ ​ച​ന്ദ്രൻ​ ​:ക​ണ്ണൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​ ​

ചു​റ്റി​ക​ ​കൊ​ണ്ട് 14​ ​പേ​രെ​ ​ത​ല​യ്ക്ക​ടി​ച്ചു​ ​കൊ​ല​പ്പെ​ടു​ത്തി

1979​ൽ​

ക​ളി​യി​ക്കാ​വി​ള​ ​സ്വ​ദേ​ശി​ ​അ​ഴ​കേ​ശ​ൻ :

പൂ​ജ​പ്പു​ര​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​ ​

ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​നാ​യി​ ​നി​ര​വ​ധി​ ​പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ​ ​കൊ​ല​പ്പെ​ടു​ത്തി


 തൂ​ക്കി​ലേ​റ്റാ​ൻ​ കഴുമരം

​ക​ണ്ണൂ​രി​ൽ 2

​പൂ​ജ​പ്പു​ര​യി​ൽ​ ​1

​ര​ണ്ടി​ട​ത്തുമായി

തൂക്കിക്കൊന്നത്

​ 26​പേ​രെ

ആരാച്ചാരുടെ എണ്ണം -0

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HANG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA