SignIn
Kerala Kaumudi Online
Monday, 03 August 2026 4.40 PM IST

തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിനും ഭീഷണി, പെരുമഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

rain-alert
ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് അടിച്ചു കയറുന്ന തിരമാല, തിരുവനന്തപുരം പൂന്തുറ നിന്നുള്ള കാഴ്ച (ഫോട്ടോ: അജയ് മധു)

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും ഭീഷണിമൂലം കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു.

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂന മർദ്ദ പാത്തി ദുർബലമായി നിൽക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങളാൽ കേരളത്തിൽ ആഗസ്റ്റ് ഏഴുവരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

ഇന്നും നാളെയും കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനിടെ കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

English Summary

The India Meteorological Department has issued a heavy rain warning for Kerala until August 7, citing a cyclonic circulation over South Tamil Nadu and a low-pressure trough. Strong winds up to 60 km/h and adverse weather are also expected along the Kerala-Karnataka-Lakshadweep coasts today and tomorrow. Fishermen are advised not to go to sea during this period.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RAIN, RAIN UPDATE, KERALA WEATHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA