
കൊച്ചി: കേബിൾ ടി.വി ഓൺ ചെയ്യുമ്പോൾ ആദ്യം കാണുന്ന ലാൻഡിംഗ് പേജിലെ കാഴ്ചക്കാരുടെ എണ്ണം ബാർക്ക് റേറ്റിംഗിൽ ഉൾപ്പെടുത്താനാകില്ലെന്ന പുതിയ വ്യവസ്ഥയുടെ സ്റ്റേ ഹൈക്കോടതി നീക്കി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അപേക്ഷയിലാണിത്. റേറ്റിംഗ് സംവിധാനം പരിഷ്കരിച്ചതിനെതിരെ കേബിൾ ടി.വി ഓപ്പറേറ്റർമാരടക്കം സമർപ്പിച്ച ഹർജിയിലായിരുന്നു നേരത്തെ സ്റ്റേ അനുവദിച്ചത്. എന്നാൽ,കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ടിവി റേറ്റിംഗ് നയത്തിന്റെ ഭാഗമായുള്ള വ്യവസ്ഥയിൽ നിയമവിരുദ്ധമായതൊന്നും ഇല്ലെന്ന കേന്ദ്രസർക്കാരിന്റെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സ്റ്റേനീക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |