SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.01 AM IST

ഓംപ്രകാശ് മാഥുർ പുതിയ ഗവർണർ

omprakssh
omprakash

 ആർലേക്കർ തമിഴ്നാട്ടിലേക്ക്

ന്യൂഡൽഹി: രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് തമിഴ്നാടിന്റെ പൂർണച്ചുമതല നൽകിയ രാഷ്ട്രപതി ദ്രൗപദി മുർമു, പകരം സിക്കിം ഗവർണർ ഓംപ്രകാശ് മാഥുറിനെ കേരള ഗവർണറായി നിയമിച്ചു. ഇന്നലെയാണ് ആറ് പുതിയ ഗവർണർമാരെ നിയമിച്ചുള്ള ഉത്തരവിറങ്ങിയത്. ആർ.എൻ.രവി ബംഗാൾ ഗവ‌ർണറായതിന് പിന്നാലെ ഇക്കഴിഞ്ഞ മാർച്ച് മുതൽ ആർലേക്കറിന് തമിഴ്നാടിന്റെ ചുമതലയുണ്ടായിരുന്നു.

മുൻ ആർ.എസ്.എസ് പ്രചാരകനും മുതിർന്ന ബി.ജെ.പി നേതാവും മുൻ രാജ്യസഭാംഗവുമാണ് ഓംപ്രകാശ്. 2008-09ൽ ബി.ജെ.പിയുടെ രാജസ്ഥാൻ ഘടകം സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. രാജസ്ഥാനിലെ പാലി ജില്ലയിൽ 1952 ജനുവരി രണ്ടിനാണ് ജനനം. സിക്കിം ഗവ‌ർണറായി 2024 ജൂലായ് 31 മുതൽ പ്രവർത്തിക്കുന്നു.

മാഥുറിന്റെ ഒഴിവിൽ ബി.ജെ.പി മുൻ ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ ദുഷ്യന്ത് ഗൗതം സിക്കിം ഗവർണറാകും. ഹരിയാനയിലെ മുൻ ബി.ജെ.പി എം.പി ഡോ.സുധ യാദവാണ് കർണാടക ഗവർണർ. ജാർഖണ്ഡ് മുൻ എം.പി ബ്രജ്‌മോഹൻ റാമിനെ ഒഡിഷ ഗവർണറായും മദ്ധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പി നേതാവ് ഡോ.ധൽ സിംഗ് ബിസേനെ ഉത്തരാഖണ്ഡ് ഗവർണറായും നിയോഗിച്ചു. കർണാടകയിലെ നിലവിലെ ഗവർണർ തവാർചന്ദ് ഗെഹ്‌ലോട്ട്, ഒഡിഷയിലെ കംഭംപതി, ഉത്തരാഖണ്ഡിലെ ഗുർമീത് സിംഗ് എന്നിവർക്ക് പകരം പദവി നൽകിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA