SignIn
Kerala Kaumudi Online
Friday, 31 July 2026 10.54 PM IST

കനത്ത മഴ, നാളെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ട്രെക്കിംഗ്, അഡ്വഞ്ചർ പാർക്കുകൾക്ക് നിരോധനം

READ ENGLISH VERSION
rain

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള കോഴിക്കോടും ഓറഞ്ച് അലർട്ടുള്ള വയനാടുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്.

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും (റെഡ് അലർട്ട്) കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്‌ടർ അറിയിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്നും കളക്‌ടർ വ്യക്തമാക്കി.

വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ നാളെ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല. മോഡൽ റസിഡൻഷ്യൽ, നവോദയ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും കളക്‌ടർ വ്യക്തമാക്കി.

വയനാട് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഡ്വഞ്ചർ പാർക്കുകളുടെ പ്രവർത്തനവും ട്രെക്കിംഗും നിരോധിച്ചതായും കളക്‌ടർ അറിയിച്ചു. പൊതുജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കളക്‌ടർ നിർദേശിച്ചു.

കോഴിക്കോടിന് പുറമെ കണ്ണൂരും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1, 10, 10 KILLED, 100 ACRE, 100 DAYS, 108, 14 DEAD, 2024, 21-MEMBER, 9 DEAD, A, AADHAR, AAMADMI, AANA, AAP, ABC, ABDUCT, ABDUCTED, ABHM, ABIN, ABUDHABI, ACADEMICS, ACCI, ACCIDEATH, ACCIDENT, ACCIDNET, ACCUSED, ACTING, ACTIVE, ACTOR, ACTRESS, AD, ADAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA