SignIn
Kerala Kaumudi Online
Saturday, 19 September 2026 9.58 PM IST

സിൽവർലൈൻ: ഡി.പി.ആർ ലഭിച്ചില്ലെന്ന് റെയിൽവേ

kk

കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) കെ -റെയിൽ അധികൃതർ ഇതുവരെ നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. സിൽവർലൈൻ സർവേക്കെതിരെ കോട്ടയം സ്വദേശി മുരളീകൃഷ്ണൻ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ബോർഡിനുവേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു വിശദീകരണ പത്രിക നൽകിയത്.

കഴിഞ്ഞ തവണ കേസുകൾ പരിഗണിച്ചപ്പോൾ ഡി.പി.ആർ സംബന്ധിച്ച റെയിൽവേ നിലപാടിൽ മാറ്റമുണ്ടോയെന്ന് വ്യക്തമാക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിശദീകരണം നൽകിയത്. അലൈൻമെന്റ് പ്ലാനും പദ്ധതിക്ക് വേണ്ടിവരുന്ന സ്വകാര്യ, റെയിൽവേ ഭൂമികൾ തുടങ്ങിയ വിശദാംശങ്ങളും കെ-റെയിൽ ഇതുവരെ നൽകിയിട്ടില്ലെന്നും പത്രികയിൽ പറയുന്നു. ഇതുസംബന്ധിച്ച് 2021 ജൂലായ് 11 മുതൽ 2022 ആഗസ്റ്റ് 30വരെ അഞ്ച് കത്തുകൾ കെ-റെയിലിന് അയച്ചിട്ടും പ്രതികരണമുണ്ടായിട്ടില്ലെന്നും പത്രികയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K RAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA