SignIn
Kerala Kaumudi Online
Thursday, 17 September 2026 10.17 AM IST

രഞ്ജിത്തിനെ ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണം, അന്വേഷണം നടത്തണം : കെ സുധാകരൻ

d

തിരുവനന്തപുരം : ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. നടിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെയും സുധാകരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. റിപ്പോർട്ടിൽ സർക്കാർ നടത്തിയത് കടുംവെട്ടാണ്. ആരോപണ വിധേയർ പിണറായി സർക്കാരിന്റെ പവർ ഗ്രൂപ്പായി പ്രവർത്തിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. മന്ത്രിയും എം.എൽ.എയും ചലച്ചിത്ര അക്കാഡമി ചെയർമാനുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇതു കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷം പൂഴ്‌ത്തിയതെന്നും റിപ്പോർട്ടിലെ ചില ഭാഗങ്ങൾ വെട്ടി മാറ്റിയതിലടക്കം ഇവർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

സർക്കാരിന്റെ ദുരൂഹമായ ഇടപെടലിന് പിന്നിൽ കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണെന്നും കെ.പി,സി.സി പ്രസിഡന്റ് പറഞ്ഞു. സർക്കാർ നടത്താനിരിക്കുന്ന സിനിമാ കോൺക്ലേവ് തീർത്തും പരിഹാസ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SUDHAKARAN, KPCC, RANJITH, RANJITH DIRECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA