
കേപ്ടൗൺ: ലോകമെങ്ങുമുള്ള നിയമ നിർമ്മാണ സഭകൾക്ക് മാതൃകയാണ് കേരള നിയമസഭയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടക്കുന്ന കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയിൽ പൊതുജനത്തിനും നേരിട്ട് ചോദ്യമുന്നയിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഭരണപരവും നിയമപരവുമായ വിശദമായ പരിശോധന ഉറപ്പു വരുത്തുന്ന സബ്‌ജക്ട് കമ്മിറ്റി സംവിധാനം ആദ്യമായി നടപ്പിലാക്കിയതും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റലൈസ് ചെയ്യപ്പെട്ട സഭയും കേരള നിയമസഭയാണ്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമ നിർമ്മാണങ്ങളിൽ കേരളം മുൻപന്തിയിലാണ്. 'ജനാധിപത്യ സ്ഥാപനങ്ങളെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന സംവിധാനങ്ങളാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് തിരുവഞ്ചൂർ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |