SignIn
Kerala Kaumudi Online
Monday, 05 October 2026 6.51 PM IST

സന്ദീപിന്റെ കൊലപാതകം സി.പി.എം ഗൂഢാലോചന: കെ. സുരേന്ദ്രൻ

k-surendran

തിരുവനന്തപുരം: സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ സി.പി.എം നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സി.പി.എമ്മിലെ ഒരു വിഭാഗമാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്. അതുകൊണ്ടാണ് കണ്ണൂരിലെ സി.പി.എം പ്രവർത്തകനായ മുഹമ്മദ് ഫൈസൽ കേസുമായി ബന്ധപ്പെട്ട് വരുന്നത്. സി.പി.എമ്മിലെ പ്രാദേശികതലത്തിലെ ഉന്നതർക്ക് കൊലപാതകത്തെപ്പറ്റി അറിയാമായിരുന്നു. അറസ്റ്റിലായ നാല് പേരും ഡി.വൈ.എഫ്.ഐ - സി.പി.എം പ്രവർത്തകരാണ്. കൊലപാതക കേസിന്റെ വിശദാംശങ്ങൾ നന്നായി പൊലീസ് അന്വേഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നിശാന്തിനിക്കെതിരെ വ്യാപകമായ സൈബർ ആക്രണണം നടക്കുന്നത്. കൊലപാതകം നടത്തിയത് ആർ.എസ്.എസാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. എന്നാൽ കോടിയേരിയും വിജയരാഘവനും കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസാണെന്നാണ് ആരോപിക്കുന്നത്. ആഭ്യന്തര വകുപ്പിനെ ദുർബലപ്പെടുത്താൻ സി.പി.എമ്മിൽ തന്നെ ശ്രമം നടക്കുകയാണ്. കേസിലെ ഗൂഢാലോചന പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA