SignIn
Kerala Kaumudi Online
Monday, 03 August 2026 12.12 PM IST

ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ എ രതീഷ്: നീക്കം ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ

READ ENGLISH VERSION
k-a-ratheesh
കെ എ രതീഷ്

തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം കെ എ രതീഷ് രാജിവച്ചു. കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ എം ഡിയായ ഇദ്ദേഹം കോടികളുടെ കശുഅണ്ടി അഴിമതിക്കേസിൽ ഒന്നാംപ്രതിയാണ്. രതീഷിനോട് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശിക്കുകയായിരുന്നു എന്നാണ് വിവരം.

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് ( കേരള സംസ്ഥാന ഗ്രാമീണ വനിതാ ഇലക്ട്രോണ്ക്സ് വ്യവസായ സഹകരണ ഫെഡറേഷൻ ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടർ, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് എന്നീ സ്ഥാനങ്ങളാണ് രതീഷ് വഹിച്ചിരുന്നത്. കുറ്റാരോപിതനായ രതീഷ് മൂന്ന് പ്രധാന ചുമതലകളിൽ തുടരുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരിന്റെ റിപ്പോർട്ട് തേടിയ കോടതി സിബിഐക്ക് നോട്ടീസയക്കാനും നിർദേശിച്ചു.

കെ എം ഷാജഹാനാണ് ഇദ്ദേഹം പ്രധാന പദവികളിൽ തുടരുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ നേരിടാൻ കാത്തിരിക്കുന്ന ഒരു പ്രതി എങ്ങനെയാണ് ഇത്തരത്തിൽ മൂന്ന് പ്രധാന ചുമതലകളിൽ തുടരുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. 'നല്ല അഴിമതി നടത്താൻ കഴിയുന്ന വകുപ്പുകളാണല്ലോ ഇദ്ദേഹത്തിന്റെ കയ്യിലുള്ളത്, ഇതൊന്നും സർക്കാർ കണുന്നില്ലേയെന്ന്' കോടതി വിമർശനവും ഉന്നയിച്ചു. തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വിഷയത്തിൽ ഇടപെടുകയും രതീഷിനോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

English Summary

K A Ratheesh has resigned as Secretary of the Kerala Khadi Board after Chief Minister V D Satheesan directed him to step down. Ratheesh, the prime accused in a multi-crore cashew corruption case, was also holding two other key posts. The Kerala High Court sharply criticised the government for allowing an accused to continue in such influential positions and sought a report.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K A RATHEESH, KERALA KHADI BOARD, KHADI BOARD SECRETARY RESIGNATION, KERALA HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA