കൊച്ചി: എം.സി റോഡിലെ കാലടി ശ്രീശങ്കരപാലത്തിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഇന്ന് മുതൽ 25 വരെ രാത്രി 10 മുതൽ രാവിലെ ആറ് വരെ ഗതാഗതം നിരോധിച്ചു.
• അങ്കമാലിയിൽ നിന്ന് എം.സി റോഡ് വഴി പോകേണ്ട ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ആലുവ വഴി പെരുമ്പാവൂരിലെത്തി എം.സി റോഡിലൂടെ യാത്ര തുടരണം. തിരിച്ചും ഇതേ റൂട്ട് ഉപയോഗിക്കണം.
• മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗത്തുനിന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന ചെറുവാഹനങ്ങൾ വല്ലം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വല്ലം - പാറപ്പുറം പാലം - പുതിയേടം ജംഗ്ഷൻ - കാഞ്ഞൂർ വഴി സഞ്ചരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |