SignIn
Kerala Kaumudi Online
Saturday, 27 June 2026 5.36 PM IST

മുഹമ്മദ് ഷഹബാസിന്റെ മരണം: തലയ്ക്കടിച്ച നഞ്ചക്ക് പ്രതിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തു

s

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസുകാരൻ മുഹമ്മദ് ഷഹബാസ് സഹപാഠികളുടെ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ നിർണായക ആയുധം പ്രധാനപ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ്പിടിച്ചെടുത്തു. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്കുകൊണ്ടാണ് ഷഹബാസിന് മർദ്ദനമേറ്റത്.

വീട് പൂട്ടിയിരുന്നതിനാൽ വീട്ടുകാരെ വിളിച്ചുവരുത്തിയാണ് താമരശ്ശേരി സി.ഐ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തിയത്. പ്രതികളായ മറ്റ് നാല് വിദ്യാർത്ഥികളുടെ വീടുകളിലും പൊലീസ് ഒരേസമയം പരിശോധന നടത്തി. നാല് മൊബൈൽ ഫോണുകൾ, ലാപ് ടോപ് എന്നിവയും പിടിച്ചെടുത്തു.

റൂറൽ എസ്.പി കെ.ഇ ബെെജുവിന്റെ നിർദ്ദേശപ്രകാരം നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു റെയ്ഡ്.

ഷഹബാസിന്റെ പിതാവ് ഇക്ബാൽ, മാതാവ് റംസീന എന്നിവരുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾ രക്ഷിതാക്കളുടെ അറിവോടെ നടത്തിയ ആസൂത്രിതമായ കൊലപാതകമാണെന്നാണ് ഷഹബാസിന്റെ കുടുംബം ആരോപിക്കുന്നത്. പിടിയിലായ അഞ്ചു വിദ്യാർത്ഥികൾക്ക് പുറമേ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെയും സമീപത്തെ കടകളിൽ ഉണ്ടായിരുന്നവരുടേയും മൊഴികൾ രേഖപ്പെടുത്തി. ഇന്ന് എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ ഉടൻ കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്ന് താമരശ്ശേരി സി.ഐ സായൂജ് കുമാർ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷിച്ചും അന്വേഷണം വ്യാപിപ്പിക്കും. പിടിയിലായ അഞ്ചു വിദ്യാർത്ഥികളും സ്ഥിരം പ്രശ്നക്കാരെന്നാണ് പൊലീസ് പറയുന്നത്. ജൂവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയ വിദ്യാർത്ഥികൾ വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിൽ തുടരുകയാണ്.

ട്യൂഷൻ സെന്ററിൽ പത്താംക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിന് കാരണമായത്. കോഴിക്കോട് മെഡിക്കൽ കോളജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മുഹമ്മദ് ഷഹബാസ് ശനിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് മരിച്ചത്. തലയോട്ടി തകർന്നിരുന്നു.

ഇ​ല്ലാ​താ​യ​ത് ​കു​ടും​ബ​ത്തി​ന്റെ
പ്ര​തീ​ക്ഷ​:​ 15​കാ​ര​ന്റെ​ ​പി​താ​വ്

കോ​ഴി​ക്കോ​ട്:​ ​'​വ​ള​ഞ്ഞി​ട്ടാ​ണ് ​എ​ന്റെ​ ​മോ​നെ​ ​അ​ടി​ച്ച​ത്.​ ​അ​ത് ​ക​ണ്ടു​ ​നി​ന്ന​വ​രു​ണ്ട്.​ ​അ​വ​ർ​ ​ഭ​യം​ ​കാ​ര​ണം​ ​പു​റ​ത്ത് ​പ​റ​യാ​ൻ​ ​മ​ടി​ക്കു​ന്ന​താ​ണ്.​ ​ക്വ​ട്ടേ​ഷ​ൻ​ ​സം​ഘ​ത്തി​ൽ​പ്പെ​ട്ട​ ​ആ​ളു​ക​ളും​ ​ഈ​ 15​ ​വ​യ​സു​ള്ള​ ​കു​ട്ടി​ക​ൾ​ക്ക് ​പി​ന്നി​ലു​ണ്ട്.​ ​അ​വ​രാ​ണ് ​കു​ട്ടി​ക​ളെ​ ​സ​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​തും​ ​ആ​ക്ര​മി​ക്കാ​ൻ​ ​പ്രേ​രി​പ്പി​ക്കു​ന്ന​തും​'.​ ​സ​ഹ​പാ​ഠി​ക​ളു​ടെ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​ ​മു​ഹ​മ്മ​ദ് ​ഷ​ഹ​ബാ​സി​ന്റെ​ ​പി​താ​വ് ​ഇ​ക്ബാ​ൽ​ ​നി​റ​ക​ണ്ണു​ക​ളോ​ടെ​ ​പ​റ​ഞ്ഞു.

പ​ത്ത് ​പ​തി​ന​ഞ്ച് ​ദി​വ​സം​ ​ക​ഴി​ഞ്ഞാ​ൽ​ ​ഈ​ ​കു​ട്ടി​ക​ൾ​ ​തി​രി​ച്ചി​റ​ങ്ങി​ ​വീ​ണ്ടും​ ​ഇ​തു​ത​ന്നെ​ ​കാ​ട്ടു​മെ​ന്നാ​ണ് ​എ​ല്ലാ​വ​രും​ ​പ​റ​യു​ന്ന​ത്.​ ​അ​തു​ണ്ടാ​ക​രു​ത്.​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ​ഇ​ത് ​താ​ങ്ങാ​നാ​വി​ല്ല.​ ​എ​ന്റെ​ ​കു​ടും​ബ​ത്തി​ന്റെ​ ​പ്ര​തീ​ക്ഷ​യാ​ണ് ​ഇ​ല്ലാ​താ​യ​ത്.
ക​ഷ്ട​പ്പെ​ട്ടാ​ണ് ​അ​വ​നെ​ ​വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്.​ ​പ​ഠി​ച്ച് ​ന​ല്ലൊ​രു​ ​ജോ​ലി​ ​വാ​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു​ ​അ​വ​ന്റെ​ ​ആ​ഗ്ര​ഹം.​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഇ​വി​ടം​ ​കൊ​ണ്ട് ​അ​വ​സാ​നി​ക്ക​ണം.​ ​പ്ര​തി​കാ​ര​ ​ചി​ന്ത​ ​ഉ​ണ്ടാ​വ​രു​തെ​ന്നും​ ​ഇ​ക്ബാ​ൽ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA