
തിരുവനന്തപുരം: വായ്പാ പരിധി വെട്ടുന്നതിനും നികുതി വിഹിതം കുറയ്ക്കുന്നതിനും കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിട്ടും രക്ഷയില്ല. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വീണ്ടും കുറയ്ക്കാനാണ് കേന്ദ്ര നീക്കം.
കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന മൊത്തം നികുതിയിൽ 41 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾക്കെല്ലാം കൂടി നൽകുന്നത്. ബാക്കി 59 ശതമാനം കേന്ദ്രസർക്കാർ എടുക്കും. അടുത്ത വർഷം മുതൽ ഇത് 40ശതമാനം ആയി കുറയ്ക്കാനാണ് നീക്കം. 60%കേന്ദ്രവും എടുക്കും.കിട്ടുന്ന നികുതി 50% വീതം തുല്യമായി പങ്കു വയ്ക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.
2026-27 സാമ്പത്തിക വർഷത്തേക്കുള്ള ശുപാർശകൾ ഈ വർഷം ഒക്ടോബർ 31ന് കമ്മിഷൻ കേന്ദ്രത്തിനു നൽകും. അതിനു മുന്നോടിയായി നികുതിവിഹിതം 40 ശതമാനമായി കുറയ്ക്കണമെന്ന നിർദേശം കമ്മിഷനു മുന്നിൽ കേന്ദ്രം വച്ചേക്കും
രാജ്യത്തെ മൊത്തം സർക്കാർ പദ്ധതിച്ചെലവുകളിൽ 60ശതമാനവും വഹിക്കുന്നത് സംസ്ഥാനങ്ങളാണ്.ആരോഗ്യ,അടിസ്ഥാന സൗകര്യ വികസന മേഖലകളിലാണ് കൂടുതൽ.ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങളുടെ നേരിട്ടുള്ള നികുതി വരുമാനം
കുറഞ്ഞിരുന്നു സെസ്, സർചാർജ് വരുമാനങ്ങൾ സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ലെന്നതിനാൽ സെസുകളും സർചാർജുകളും കൂട്ടുകയാണ് കേന്ദ്രം ചെയ്തത്.
കേന്ദ്രം ലാഭിക്കുക 35,000 കോടി
1980ൽ മൊത്തം നികുതിയുടെ 20% മാത്രമാണ് സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.ഇതാണ് പിന്നീട് 42 ശതമാനത്തിലേക്ക് ഉയർത്തിയത്. കഴിഞ്ഞ ധനകാര്യകമ്മിഷനിൽ അത് 41% ആയി കുറച്ചു.ഇത്തവണ വീണ്ടും 40% ആയി കുറയ്ക്കാനാണ് നീക്കം.ഒരു ശതമാനം കുറയ്ക്കൂമ്പോൾ കേരളത്തിന് 12000കോടിയോളം രൂപയുടെ കുറവാണുണ്ടാവുക.സംസ്ഥാനങ്ങൾക്കുള്ള വിഹിതം ഒരു ശതമാനം കുറച്ചാൽ വർഷം ശരാശരി 35,000 കോടി രൂപ ലാഭിക്കാൻ കേന്ദ്രത്തിന് കഴിയും.
കേന്ദ്രം പിരിക്കുന്ന നികുതികൾ സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കുന്നതിന് ഓരോ സംസ്ഥാനത്തിന്റെയും ജനസാന്ദ്രത കൂടി മാനദണ്ഡമാക്കണമെന്ന് 16ാം ധനകാര്യ കമ്മിഷൻ അധ്യക്ഷൻ അരവിന്ദ് പനഗാരിയയോട് കേരളം ആവശ്യപ്പെട്ടിരുന്നു.അതിനു വിരുദ്ധമായി നികുതി വിഹിതം വെട്ടിക്കുറയ്ക്കാനാണ് നീക്കം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |