SignIn
Kerala Kaumudi Online
Sunday, 31 May 2026 2.40 AM IST

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: സ്വത്തുകൈമാറ്റം തടഞ്ഞു

d

കൊച്ചി: നിക്ഷേപത്തട്ടിപ്പ് നടത്തിയ പത്തനംതിട്ട പോപ്പുലർ ഫിനാൻസിന്റെ സ്വത്തുവകകൾ കൈമാറ്റം ചെയ്യുന്നതും പണയപ്പെടുത്തുന്നതും വിലക്കി നാഷണൽ കമ്പനി ലാ ട്രൈബ്യൂണൽ കൊച്ചി ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) ഫയൽചെയ്ത ഹർജിയിലാണ് ട്രൈബ്യൂണൽ ജുഡീഷ്യൽ അംഗം വിനയ് ഗോയലിന്റെ ഉത്തരവ്. ട്രൈബ്യൂണലിന്റെ അനുമതിയില്ലാതെ സ്വത്ത് കൈമാറ്റം ചെയ്യരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഹർജിയിൽ എതിർകകക്ഷികൾക്ക് നോട്ടീസിനും നിർദ്ദേശിച്ചു. താത്കാലിക ലിക്വിഡേറ്ററെ നിയമിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

നിയമവിരുദ്ധമായ ലക്ഷ്യത്തോടെയാണ് പോപ്പുലർ ഫിനാൻസ് തുടങ്ങിയതെന്നും അഞ്ച് വർഷത്തെ വാർഷികറിട്ടേൺ അടക്കം ഫയൽ ചെയ്തിട്ടില്ലെന്നും എസ്.എഫ്.ഐ.ഒയ്ക്കായി ഹാജരായ അഡ്വ. ആർ. രഞ്ജിത് വാദിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിനാലാണ് ഹർജി ഫയൽചെയ്തിരിക്കുന്നതെന്നും വിശദീകരിച്ചു. വിഷയം ജൂൺ അഞ്ചിന് വീണ്ടും പരിഗണിക്കും. കമ്പനിയുടെ 65 കോടിയുടെ സ്വത്ത് നേരത്തേ ഇ.ഡി കണ്ടുകെട്ടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA