SignIn
Kerala Kaumudi Online
Sunday, 31 May 2026 3.08 AM IST

ജോലി വാഗ്ദാനം ചെയ്ത് പീഡനം: സി.പി.എംകാരന് സസ്പെൻഷൻ

s

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ശ്രീകൃഷ്ണപുരം ലോക്കൽ കമ്മിറ്റി അംഗം സി.സുജിത്തിനെ സി.പി.എം പുറത്താക്കി. ശ്രീകൃഷ്ണപുരം പഞ്ചായത്ത് അംഗം കൂടിയായ സുജിത്തിനെതിരെ കഴിഞ്ഞ ദിവസമാണ് ശ്രീകൃഷ്ണപുരം സ്വദേശിയായ 23കാരി പരാതി നൽകിയത്. 2025 മുതൽ 2026 വരെയുള്ള ഒരുവർഷ കാലയളവിൽ ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. സുജിത്തിനെ ഡി.വൈ.എഫ്.ഐയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം 23കാരിയുടെ പരാതിയിൽ സുജിത്തിനെതിരെ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തിരുന്നു. ഒളിവിൽ കഴിയുന്ന സുജിത്തിനായി അന്വേഷണം തുടങ്ങി. പരാതിക്കാരി മജിസ്‌ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA