
ശിവഗിരി: വിദ്യാർത്ഥികൾക്ക് പഠനമികവിനും സർവ്വൈശ്വര്യത്തിനുമായി സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി ശിവഗിരി ശാരദമഠത്തിൽ ശാരദാർച്ചന നടന്നു. ഗുരുധർമ്മപ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി മുഖ്യകാർമ്മികത്വം വഹിച്ചു. വിവിധ ജില്ലകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.മാതൃസഭ പ്രസിഡന്റ് ഡോ.സി.അനിതാ ശങ്കർ,സെക്രട്ടറി ശ്രീജ.ജി.ആർ,മാതൃസഭ കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ. എസ്. റാണി, സെക്രട്ടറി ടി .എസ്.ലതിക, കൊല്ലംജില്ലാ ജി.ഡി.പി.എസ് സെക്രട്ടറി എസ്. ഷാജികുമാർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |