SignIn
Kerala Kaumudi Online
Sunday, 31 May 2026 2.54 AM IST

മൺസൂൺ ബമ്പർ ലോട്ടറി പുറത്തിറക്കി, സമ്മാനത്തുക 10കോടി

d

തിരുവനന്തപുരം:സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബമ്പർ ലോട്ടറി പുറത്തിറക്കി.10കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 250 രൂപ.നറുക്കെടുപ്പ് ജൂലൈ 18ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.വിൽപനയ്ക്കായി ടിക്കറ്റുകൾ എത്തിച്ചു. കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് വഴിയാണ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നിന്നും ടിക്കറ്റുകൾ വിപണിയിലെത്തിക്കുന്നത്.

ബിആർ 110 നമ്പർ മൺസൂൺ ബമ്പർ ഭാഗ്യക്കുറിക്ക് എംഎ,എംബി,എംസി,എംഡി,എംഇ എന്നിങ്ങനെ അഞ്ച് പരമ്പരകളിൽ ടിക്കറ്റുകൾ ലഭ്യമാകും.ഒന്നാം സമ്മാനത്തിന് പുറമെ മറ്റ് നാല് പരമ്പരകളിലുമുള്ള അതേ നമ്പർ ടിക്കറ്റുകൾക്ക് ഓരോ ലക്ഷം വീതം സമാശ്വാസ സമ്മാനം നൽകും.രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ വീതം അഞ്ച് പരമ്പരകളിലായി അഞ്ച് പേർക്കും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം അഞ്ച് പരമ്പരകളിലായി അഞ്ച് പേർക്കും ലഭിക്കും.നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പരമ്പരകളിലായി അഞ്ച് പേർക്കും ലഭിക്കും.കൂടാതെ അവസാന നാലക്ക നറുക്കെടുപ്പിലൂടെ 5000, 1000, 500, 250 വീതം രൂപയുടെ സമ്മാനങ്ങളും ഉൾപ്പെടെ ഏകദേശം മൂന്ന് ലക്ഷത്തിലേറെ സമ്മാനങ്ങളാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA