SignIn
Kerala Kaumudi Online
Sunday, 31 May 2026 2.54 AM IST

ജീവനക്കാരുടെ ആനുകൂല്യം തടയില്ല: രമേശ് ചെന്നിത്തല

d

തിരുവനന്തപുരം: സംസ്ഥാനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേരള എൻ.ജി.ഒ അസോസിയേഷന്റെ 51ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ ഖജനാവ് കാലിയാക്കിയാണ് എൽ.ഡി.എഫ് സർക്കാർ അധികാരമൊഴിഞ്ഞത്. അനാവശ്യ കടമെടുപ്പും ചെലവും സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടിയായിരുന്നില്ല. പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി അന്വേഷണത്തിന് നിർദ്ദേശം നൽകിയത് യു.ഡി.എഫ് സർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എൽ രാകേഷ് കമൽ അദ്ധ്യക്ഷനായി. മന്ത്രി എ.പി അനിൽകുമാർ,എം. വിൻസെന്റ് എം.എൽ.എ,കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ,കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്,ജനറൽ സെക്രട്ടറി ബി.ആർ.എം ഷെഫീർ,അസോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരായ പി. തോമസ് മോബിഷ്,എം.ഒ ഡൈസൺ,സംസ്ഥാന ജനറൽ സെക്രട്ടറി എ.പി സുനിൽ,സംസ്ഥാന പ്രസിഡന്റ് ജാഫർ ഖാൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA