
പറവൂർ: കളമശേരി മെഡിക്കൽ കോളേജിലെ പരിശോധനയിൽ പറവൂരിലെ വീട്ടമ്മയ്ക്ക് വെസ്റ്റ്‌നൈൽ
പനിയെന്ന് സ്ഥിരീകരിച്ചു. പറവൂർ നഗരസഭ 18-ാം വാർഡിലുള്ള വീട്ടമ്മയാണ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. നാലുദിവസം മുമ്പാണ് ഇവർ പനിബാധിതയായത്. പറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും രോഗം സ്ഥിരീകരിക്കാനായില്ല.
രോഗിയുടെ വീടും പരിസരവും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സന്ദർശിച്ചു. വെസ്റ്റ്‌നൈൽ വൈറസ് ബാധ മൂലമുള്ള പകർച്ചവ്യാധിയാണിത്. വൈറസ് ബാധയുള്ള പക്ഷികൾ, ക്യൂലക്സ് കൊതുകുകൾ എന്നിവയിലൂടെയാണ് വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗം പകരില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |