SignIn
Kerala Kaumudi Online
Sunday, 31 May 2026 2.54 AM IST

വ്യക്തിഹത്യാ പോസ്റ്റിട്ട പ്രിൻസിപ്പലിനോട് കരുണകാട്ടി മുഖ്യമന്ത്രി

s

 സസ്പെൻഷൻ പിൻവലിപ്പിച്ചു

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിച്ചു. ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തത്. ജവാദ് ഇന്ന് വിരമിക്കാനിരിക്കുന്നത് പരിഗണിച്ചാണ് സതീശന്റെ ഇടപെടൽ. മുഖ്യമന്ത്രിയുടെ മുഖത്തോടൊപ്പം നഗ്നനായ മനുഷ്യന്റെ ശരീരവും ചേർത്തുള്ള ചിത്രമാണ് ജാവാദ് പോസ്റ്റ് ചെയ്തത്. ഇത് ദുഷ്ടലാക്കോടെയാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. കിളിമാനൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് അഖിലിന്റെ പരാതിയിലായിരുന്നു സസ്പെൻഷൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA