
കൊടിയത്തൂർ (കോഴിക്കോട്): മലപ്പുറം ചെമ്മാട് നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ എരഞ്ഞിമാവിൽ എൻ.ഐ.എ സംഘം റെയ്ഡ് നടത്തി. ഈ കേസുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ നടത്തിയ വ്യാപക പരിശോധനയുടെ ഭാഗമായാണ് സംഘം എരഞ്ഞിമാവിലുമെത്തിയത്. എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ വീടുകളിലും ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലുമാണ് എൻ.ഐ.എ സംഘം റെയ്ഡ് നടത്തിയത്. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് അഞ്ചംഗ എൻ.ഐ.എ സംഘം പരിശോധനയ്ക്കായി എത്തിയത്. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്മാടിൽ നിന്നും വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |