SignIn
Kerala Kaumudi Online
Monday, 08 June 2026 1.21 AM IST

ശ്രീനാരായണ ഗുരു സാഹോദര്യ ഫോറത്തിന് ജർമ്മനിയിൽ തുടക്കം

germany-news

ബെർലിൻ:ശ്രീനാരായണ ഗുരുദേവ സന്ദേശം യൂറോപ്പിലാകെ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജർമ്മനിയിൽ ശ്രീനാരായണ ഗുരു ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് നിലവിൽ വന്നു.ജർമ്മനിയിലെ ബാഡ് മെയ്ൻബർഗിലുള്ള യോഗ വിദ്യ ആശ്രമത്തിൽ നടന്ന ചടങ്ങിൽ യു.കെയിലെ ശിവഗിരി ആശ്രമത്തിൽ നിന്ന് കൊണ്ടുവന്ന ഗുരുദേവന്റെ ദിവ്യചിത്രവും അമൂല്യ ഗ്രന്ഥങ്ങളും താലപ്പൊലിയോടെയും മൂലമന്ത്രജപത്തോടെയും സമർപ്പിച്ചു.യോഗ വിദ്യ ആശ്രമത്തിന്റെ സ്ഥാപകനും ആത്മീയ നേതാവുമായ സ്വാമി സുഖദേവ് ബ്രീഡ്സ് ഇവ സ്വീകരിച്ച് പൂജ നിർവഹിച്ചു.

ജർമ്മനിയിൽ ഗുരുദർശനം പ്രചരിപ്പിക്കുന്നതിനായി ഡോ. വരുൺ രാധാകൃഷ്ണൻ നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായാണിത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ “ശ്രീനാരായണ ഗുരു ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ്” ഉദ്ഘാടനം സേവനം യു.കെ ചെയർമാൻ ബൈജു പാലക്കൽ നിർവഹിച്ചു. മനുഷ്യരാശിയുടെ ഐക്യത്തിനും സാഹോദര്യത്തിനും ഗുരുദേവ ദർശനവും സന്ദേശങ്ങളും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

വരുൺ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സ്വാമി സുഖദേവ് ബ്രീഡ്സ് അനുഗ്രഹ പ്രഭാഷണം നടത്തി.സംഘടനയുടെ ലോഗോ പ്രകാശനം ശിവഗിരി ആശ്രമം യു.കെ ട്രസ്റ്റി ബോർഡ് അംഗം സിബി കുമാർ നിർവഹിച്ചു.സേവനം യു.കെ വൈസ് ചെയർമാൻ സജീഷ് ദാമോദരൻ മുഖ്യ പ്രഭാഷണം നടത്തി.പ്രൊഫ.ക്രിസ്റ്റഫർ ഹരത്,ഗണേഷ് ശിവൻ,കലാജയൻ,സുഭാഷ് സദാശിവൻ,രസി കുമാർ രവീന്ദ്രൻ,വിനോദ് എന്നിവർ സംസാരിച്ചു.

ഗുരുദേവന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മഹാസന്ദേശം യൂറോപ്പിന്റെ ഹൃദയ ഭൂമിയിൽ കൂടുതൽ ശക്തമായി പ്രതിധ്വനിച്ച ദിവസം, ഗുരുദേവ സന്ദേശത്തിന്റെ ആഗോള പ്രചാരണ ചരിത്രത്തിലെ സുവർണ അധ്യായമായി രേഖപ്പെടുത്തപ്പെടുത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. വിദേശികളായ 250 ഓളം ആത്മീയാന്വേഷകരും ഗുരുഭക്തരും പങ്കെടുത്തു. രാജേഷ് രാമചന്ദ്രൻ സ്വാഗതവും ജയരാജ് ശങ്കരൻഉണ്ണി നന്ദിയും പറഞ്ഞു. കലാ പരിപാടികളും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA