SignIn
Kerala Kaumudi Online
Saturday, 13 June 2026 2.37 AM IST

സി.പി.എം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്

s

പാലക്കാട്: നികുതിയടക്കാത്തതിനെ തുടർന്ന് സി.പി.എം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്. മൂന്നുവർഷത്തിലധികമായി നികുതിയടയ്ക്കാത്തതിനെ തുടർന്നാണിത്.കുളപ്പുള്ളി,ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരെ ഷൊർണൂർ നഗരസഭ റവന്യൂ റിക്കവറിയാണ് നടപടിയെടുത്തത്.കുളപ്പുള്ളിയിലെ കെട്ടിടത്തിന് 75,000 രൂപയും ഷൊർണൂരിലേതിന് 25,000 രൂപയും നികുതി കുടിശികയുണ്ട്.പാർട്ടിഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നികുതി കുടിശിക തീർക്കുമെന്ന് സി.പി.എം. നേതാക്കൾ അറിയിച്ചു.ഷൊർണൂർ പാർട്ടി ഓഫീസ് മുൻ മന്ത്രി ടി.ശിവദാസമേനോന്റെ പേരിലാണ്. രണ്ടു കെട്ടിടങ്ങൾക്കും നഗരസഭ റവന്യൂ റിക്കവറി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി പി.എസ്.രാജേഷ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA