SignIn
Kerala Kaumudi Online
Saturday, 13 June 2026 1.40 AM IST

'ശബരിമല സ്വർണ്ണക്കൊള്ള: പ്രതികൾക്കായി വാദിക്കാൻ അവരുടെ ഏജന്റ്'

s

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ആരോപണവിധേയരായ ചെന്നൈ ആസ്ഥാനമായുള്ള 'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനായ അഡ്വ. കെ.ബി. പ്രദീപിനെയാണ് ദേവസ്വം ബോർഡ് സ്‌പെഷ്യൽ ഗവ. പ്ലീഡറായി നിയമിച്ചിരിക്കുന്നതെന്ന് മുൻ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു..സ്വർണ്ണം മോഷ്ടിച്ചവർക്കെതിരായ കേസ് വാദിക്കാൻ അവരുടെ ഏജന്റ് തന്നെ സർക്കാരിന് വേണ്ടി ഹാജരാകുന്ന 'വിസ്മയ'മാണ് കാണാൻ പോകുന്നത്.യു.ഡി.എഫ് സർക്കാരിന്റെ വഞ്ചനയുടെ ചെമ്പ് ഓരോന്നായി തെളിയുകയാണ്..

ശബരിമലയിൽ പോറ്റിയെ കയറ്റിയതാരാണെന്നും അത് ആർക്ക് വേണ്ടിയാണെന്നും സാമാന്യബുദ്ധിയുള്ളവർക്ക് എളുപ്പത്തിൽ മനസിലാകും.ഈ വിഷയത്തിൽ കൂടുതൽ ദുരൂഹതകളുണ്ടെന്നും, വരും ദിവസങ്ങളിൽ സർക്കാരിന്റെ പല 'ചെമ്പുകളും' പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA