
തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ 7 സ്പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പൽ തസ്തിക ഒഴിവാക്കി സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്ത് സർക്കാർ. 2018ലെ യു.ജി.സി റഗുലേഷൻ പ്രകാരം സാധാരണ കോളേജ്,സ്പെഷ്യൽ ഗ്രേഡ് കോളേജ് എന്നിങ്ങനെ ഇല്ല. യു.ജി.സി ചട്ടപ്രകാരം പ്രിൻസിപ്പൽ,പ്രൊഫസർ ആൻഡ് പ്രിൻസിപ്പൽ തസ്തികകളാണുള്ളത്. അതിനാലാണ് സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്തത്. നഗരമേഖലകളിലെ 7 കോളേജുകളിലായിരുന്നു സ്പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പൽമാരുണ്ടായിരുന്നത്. ഇവരിൽ നിന്നാണ് കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ സ്ഥാനക്കയറ്റം നടത്തിയിരുന്നത്. ഇനി മുതൽ എല്ലാ പ്രിൻസിപ്പൽമാർക്കും ഈ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിലവിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഏറ്റവും മുതിർന്ന പ്രിൻസിപ്പൽമാർക്കായിരുന്നു സ്പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകിയിരുന്നത്. ഇനി മുതൽ ഡെപ്യൂട്ടി ഡയറക്ടറുടെ സ്ഥാനക്കയറ്റത്തിനുള്ള ഫീഡർ തസ്തികയായി പ്രിൻസിപ്പൽ തസ്തിക മാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |